അക്വാപോണിക്സ്

അക്വാപോണിക്സ്‌

 

 

വിദേശരാജ്യങ്ങളില്‍ വന്‍പ്രചാരമുള്ള അക്വാപോണിക്‌സ് ജലകൃഷി കേരളത്തിലും വ്യാപിപ്പിക്കാന്‍ സമുദ്രോത്പന്നകയറ്റുമതി വികസന അതോറിട്ടി(എം.പി.ഇ.ഡി.എ.)യുടെ നേതൃത്വത്തില്‍ പദ്ധതി തുടങ്ങി. അര സെന്റ് സ്ഥലത്തും വിജയകരമായി ചെയ്യാവുന്ന നൂതനകൃഷിരീതിക്ക് പ്രചാരം നല്‍കാനുള്ള ശ്രമത്തിലാണ് കൊച്ചിയിലെ ജലകൃഷി പ്രാദേശിക കേന്ദ്രം.മണ്ണും കീടനാശിനിയും രാസവളവുമില്ലാതെയാണ് കൃഷി. ടാങ്കില്‍ മീനുകളും അതിനു മുകളിലോ അരികിലോ പച്ചക്കറിയും അലങ്കാരസസ്യങ്ങളും എന്ന രീതിയിലാണ് കൃഷി. കിഴങ്ങുവര്‍ഗങ്ങളൊഴികെ മറ്റു പച്ചക്കറികളെല്ലാം ഈ രീതിയില്‍ കൃഷി ചെയ്യാം. ടാങ്കിനു മുകളിലോ അരികില്‍ പ്രത്യേക റാക്കുകള്‍ സ്ഥാപിച്ചോ പച്ചക്കറി കൃഷിചെയ്യാം. എറണാകുളം ,പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഈ രീതിയില്‍ ഇപ്പോള്‍ കൃഷി തുടങ്ങിയിട്ടുണ്ട്. മറ്റു ജില്ലകളിലും വ്യാപിപ്പിക്കാനാണ് ശ്രമം. സിമന്റ് ടാങ്കിലും പ്ലാസ്റ്റിക് ടാങ്കിലുമെല്ലാം ഈ രീതിയില്‍ കൃഷിചെയ്യാം. കൃഷിയോട് താത്പര്യമുള്ള സ്വന്തമായി അധികം സ്ഥലമില്ലാത്തവര്‍ക്കും ഉപജീവനത്തിന് വഴി കണ്ടെത്താനാവുംവിധം മീനും പച്ചക്കറിയും കൃഷിചെയ്യാമെന്ന് കൊച്ചി എം.പി.ഡി.ഇ.എ. ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഷാജി പറഞ്ഞു.അഞ്ച് സെന്റ് സ്ഥലമുള്ള ഒരാള്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ ഇത് വിജയകരമായി ചെയ്യാം. നഗരങ്ങളില്‍ കുറഞ്ഞ സ്ഥലത്ത് താമസിക്കുന്നവര്‍ക്ക് വീട്ടാവശ്യത്തിനുള്ള പച്ചക്കറിയും മീനും ഉണ്ടാക്കാമെന്നതുകൂടാതെ വരുമാനമാര്‍ഗവുമാകും. സംസ്ഥാനത്ത് നാല് ജില്ലകളിലായി 12 പേര്‍ ഈ രീതിയില്‍ കൃഷി നടത്തുന്നുണ്ട്. വിവിധ ജില്ലകളിലായി ഇതുവരെ 800 പേര്‍ക്ക് അക്വാപോണിക്‌സ് ജലകൃഷിയെക്കുറിച്ച് ബോധവത്കരണം നല്‍കി. ബോധവത്കരണ ക്ലാസ്സില്‍ പങ്കെടുത്തവര്‍ക്ക് പിന്നീട് മൂന്ന് ദിവസത്തെ പ്രത്യേക പരിശീലനം നല്‍കും.ആയിരം ലിറ്ററിന്റെ ടാങ്കില്‍ കൃഷി നടത്താന്‍ 12,000 രൂപയാണ് ചെലവ് .വീട്ടാവശ്യത്തിനാണെങ്കില്‍ 5000 രൂപ ചെലവിലും ചെയ്യാം. നിലവിലുള്ള കോണ്‍ക്രീറ്റ് ടാങ്കുകളും ഉപയോഗിക്കാം. ഭക്ഷ്യയോഗ്യമായ ഏതിനം മീനും ഇത്തരത്തില്‍ വളര്‍ത്താം. അക്വാപോണിക്‌സ് ജലകൃഷി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ പദ്ധതി രൂപരേഖയായിട്ടില്ല. അതുവന്നാലേ കര്‍ഷകര്‍ക്ക് സബ്‌സിഡി പോലുള്ള ആനുകൂല്യങ്ങള്‍ കിട്ടൂ.
കൃഷി വ്യാപിപ്പിക്കാനും കര്‍ഷകര്‍ക്ക് പ്രോത്സാഹകമായ പദ്ധതികള്‍ തയ്യാറാക്കാനും സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. താത്പര്യമുള്ള കര്‍ഷകര്‍ ബന്ധപ്പെട്ടാല്‍ എല്ലാ ജില്ലകളിലും ബോധവത്കരണവും പരിശീലനവുംനടത്തും. ഫോണ്‍: കൊച്ചി8547905872, കണ്ണൂര്‍ പ്രാദേശിക സെന്റര്‍04972707672. മണ്ണിന്റെ സഹായം ഇല്ലാതെ പോഷകസമ്പൂഷ്ടമായ ജലം മാത്രം നല്‍കി കൃഷിചെയ്യുന്ന രീതിയാണ് അക്വാപോണിക് സാങ്കേതികവിദ്യ. ജീവജാലങ്ങളുടെ ആഹാരശ്യംഖലയെ ഓര്‍മ്മിപ്പിക്കുന്നതാണ് അക്വാപോണിക് കൃഷി. മത്സ്യം, ജലം, സസ്യങ്ങള്‍ എന്നിവ ഇതില്‍ പരസ്പരപൂരകങ്ങളാകുന്നു. തട്ടുകളിലായാണ് സസ്യങ്ങള്‍ വളര്‍ത്തുന്നത്. ഏറ്റവും അടിത്തട്ടില്‍ ശുദ്ധജലമത്സ്യങ്ങള്‍. മുകളിലെ തട്ടുകളില്‍ പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, ഓഷധസസ്യങ്ങള്‍ എന്നീ രീതിയിലാണ് ക്രമീകരിക്കേണ്ടത്.
മണ്ണില്ലാത്തതുകൊണ്ട് സസ്യങ്ങള്‍ മറിഞ്ഞുവീഴാതിരിക്കാന്‍ പാറകഷ്ണങ്ങള്‍, ചരല്‍ എന്നിവ നിറച്ച് സപ്പോര്‍ട്ട് നല്‍കണം. അടിത്തട്ടിലെ മീന്‍കുളത്തില്‍ നിന്ന് വെള്ളം പൈപ്പ് വഴി മുകള്‍ത്തട്ടിലെ സസ്യങ്ങള്‍ക്ക് നല്‍ക്കുന്നു. കുളത്തിലെ മത്സ്യങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണാവശിഷ്ടവും മത്സ്യവിസര്‍ജ്യവും കലര്‍ന്ന വെള്ളമാണ് ചെടികളിലെത്തുന്നത്. വളക്കൂറുള്ള ഈ ജലം സസ്യങ്ങളുടെ വളര്‍ച്ചയേയും വിളവിനെയും ത്വരിതപ്പെടുത്തുന്നു. ചീര,പയര്‍, തക്കാളി, വെണ്ട, വഴുതന, കാബേജ്, കോളിഫ് ളവര്‍, മുളക്, കുറ്റി അമര, ഔഷധ സസ്യങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ വിളകളെല്ലാം ഇത്തരത്തില്‍ വിളയിച്ചെടുക്കാം.
ഏറ്റവും അടിത്തട്ടില്‍ ശുദ്ധജലമത്സ്യങ്ങളായ കട്‌ല, രോഹു, തിലാപ്പിയ, മലേഷ്യന്‍വാള, കാര്‍പ്പ് മത്സ്യങ്ങള്‍ തുടങ്ങിയവയെ വളര്‍ത്താം. നാലോ അഞ്ചോ തട്ടുകളിലായി അക്വോപോണിക് ക്രമീകരിക്കുന്ന രീതിയും വ്യാപകമാണ് അടിത്തട്ടില്‍ മത്സ്യക്കുളം രണ്ടാമത്തെ തട്ടില്‍ പച്ചകറി, മൂന്നാമത്ത തട്ടില്‍ ജൈവവളം, നാലാമത്തെ തട്ടില്‍ ഓര്‍ക്കിഡ് പോലുള്ള മണ്ണ് അവശ്യമില്ലാത്ത സസ്യങ്ങള്‍ എന്ന രീതിയിലായിരിക്കും ക്രമീകരണം.
അക്വാപോണിക് കൃഷിയില്‍ ഒരു തുള്ളി ജലം പോലും പാഴാകുന്നില്ല. മത്സ്യക്കുളത്തിലെ വെള്ളം തട്ടുകളിലുടെ വീണ്ടും കുളത്തില്‍ തന്നെയെത്തുന്നു. ഇത് കര്‍ഷകരുടെ അധികച്ചെലവ് കുറയ്ക്കും. പരമ്പരാഗത കൃഷിരിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ അക്വോപോണിക് കൃഷിക്ക് ഗുണങ്ങള്‍ ഏറെയാണ്. അധികം ജലമോ സ്ഥലമോ ഇതിന് ആവശ്യമില്ല. രോഗബാധക്കുള്ള സാധ്യത കുറവായിരിക്കും. വിളകള്‍ക്കിടയിലെ അകലം കുറവാണെന്നതും ഈ കൃഷിരീതിയെ ശ്രദ്ധേയമാക്കുന്നു. കൃഷിക്കായി തൊഴിലാളികളെ കണ്ടെത്തേണ്ടതുമില്ല.
അക്വാപോണിക് കൃഷി രീതിയില്‍ തട്ടുകളുടെ എണ്ണം കൂട്ടി പുതിയ സസ്യങ്ങളെ പരീക്ഷിച്ച് ഈ കൃഷിയുടെ സാധ്യത വിപുലപ്പെടുത്താം. വിളകളുടെ സവിശേഷതയറിഞ്ഞ് അനുയോജ്യമായ തട്ടുകള്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കേരള കാര്‍ഷികസര്‍വ്വകലാശാല ഗവേഷണകേന്ദ്രത്തില്‍ അക്വാപോണിക് പരിക്ഷണം വിജയകരമായിരുന്നു .അക്വാപോണിക് സങ്കേതികവിദ്യ ഉപയോഗിക്കുന്ന സ്ഥലം ഒഴികെയുള്ള ഇടങ്ങളില്‍ ഗ്രോബാഗുകളില്‍ കൃഷി ചെയ്യുന്നത് കര്‍ഷകര്‍ക്ക് അധിക ലാഭം നല്‍കും. ഒരു കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഓഷധസസ്യങ്ങളും വരെ ഈ പുത്തന്‍ സാങ്കേതിക വിദ്യ വഴി വിളയിക്കാം. സ്ഥലപരിമിതി മറികടന്ന് കൃഷിചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ധൈര്യമായി പരീക്ഷിക്കാവുന്നതാണ് അക്വാപോണിക് സങ്കേതികവിദ്യ.

മണ്ണില്‍ പൊന്നു വിളയിക്കുക എന്ന പ്രയോഗമൊക്കെ ചുരുട്ടിക്കൂട്ടി തട്ടിന്‍പുറത്തു വയ്‌ക്കേണ്ടി വരും വൈകാതെ.
ലോകമെങ്ങും മണ്ണില്ലാക്കൃഷി വന്‍ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. നാഴിയിടങ്ങഴി മണ്ണില്ല, എന്നാല്‍ പിന്നെ മണ്ണില്ലാക്കൃഷി തന്നെ ശരണം എന്ന ലൈനിലാണ് ജപ്പാനും യുഎസുമൊക്കെ.
ഇങ്ങു കേരളത്തിലുമുണ്ട് ഇൗ ‘ത്രിശങ്കു കൃഷിക്ക് ഏറെ ആരാധകര്‍. മണ്ണില്ലാക്കൃഷി യുടെ വകഭേദങ്ങളിലൊന്നായ അക്വാപോണിക്സ് ഇൗയിടെ മാധ്യമങ്ങളില്‍ തലകാണിച്ചിരുന്നു, നടന്‍ ശ്രീനിവാസനൊപ്പം. അക്വാപോണിക്സ് കൃഷിരീതിയില്‍ വിദഗ്ധനായ പാലക്കാട്ടുകാരന്‍ വിജയകുമാറിനെ അന്വേഷിച്ചു കണ്ടെത്തി ശ്രീനിവാസന്‍. നാലു സെന്‍റ് സ്ഥലത്താണ് ശ്രീനിവാസന്‍റെ കൃഷി. നിര്‍മാണം അന്തിമഘട്ടത്തിലാണ്.
വെള്ളത്തില്‍ വരച്ച വര എന്നൊക്കെ പറയും പോലെയാകുമോ ഇൗ വെള്ളത്തിലുള്ള ഇൗ കൃഷി എന്നു പേടിക്കേണ്ട. ചെടി പോഷകാംശം ആഗിരണം ചെയ്‌യുന്നതെങ്ങനെ എന്നു മനസ്സിലാക്കുന്പോള്‍ സംശയമൊക്കെ ആവിയാകും. പോഷകങ്ങളുടെ ഒരു കലവറയാണ് മണ്ണ്. പക്ഷേ ഇവ വലിചെ്ചടുക്കണമെങ്കില്‍ വെള്ളം കൂടിയേ തീരൂ. പോഷകങ്ങള്‍ വെള്ളത്തില്‍ ലയിക്കുന്പോഴാണ് ചെടി അവ ആഗിരണം ചെയ്‌യുന്നത്. എന്നാല്‍ പിന്നെ ഇടനിലക്കാരനായി മണ്ണിന്‍റെ ആവശ്യമുണ്ടോ വെള്ളവും പോഷകവും പോരേ എന്നു പത്തൊന്പതാം നൂറ്റാണ്ടില്‍ ചിലര്‍ ചിന്തിച്ചതോടെ അക്വാപോണിക്സ് പിറന്നു.
സസ്യവളര്‍ച്ചയ്ക്ക് ആവശ്യമായ ഘടകങ്ങള്‍ വെള്ളത്തില്‍ ലയിപ്പിച്ച് വേരുകള്‍ വെള്ള ത്തിലൂന്നി കൃഷി ചെയ്‌യുന്നതാണ് അക്വാപോണിക്സ്. ‘മണ്ണില്‍ കൃഷി ചെയ്‌യുന്ന തിനെക്കാള്‍ എട്ടിരട്ടിയെങ്കിലും വിളവ് കൂടുതല്‍ കിട്ടും അക്വാപോണിക്സ് രീതിയില്‍. ചെടിയ്ക്കാവശ്യമായ പോഷകങ്ങള്‍ കൃത്യമായ അളവില്‍ നല്‍കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയേ്‌യണ്ട കൃഷിരീതിയാണിത് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ പ്രഫ. നാരായണന്‍കുട്ടി പറയുന്നു.
വന്പിച്ച ഉത്പാദനക്ഷമത തന്നെ അക്വാപോണിക്സിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം. മണ്ണിലൂടെ പകരുന്ന രോഗങ്ങള്‍ ചെടിക്കുണ്ടാവുകയില്ലെന്നുറപ്പിക്കാം. ഉപയോഗിച്ച വെള്ളം പുനരുപയോഗിക്കാം. വിളവെടുപ്പ് എളുപ്പമാണ്. ഒരു സ്ഥലത്തു നിന്നു കൃഷി അപ്പാടെ മറ്റൊരിടത്തേക്കു മാറ്റാം. ചെടി ആരോഗ്യത്തോടെ വളരും_മേന്മകള്‍ ഒരു പാടാണ്. അക്വാപോണിക്സിന് പല വകഭേദങ്ങളുണ്ട്. പോഷക ലായനി മാത്രം ഉപയോഗിച്ചുള്ള രീതിയും വേരുകളുറപ്പിക്കാന്‍ മണലോ ചകിരിചേ്ചാറോ പോലുള്ള മാധ്യമങ്ങളുപയോഗിക്കുന്ന രീതിയുമുണ്ട്. ടെറസ്സില്‍ കൃഷി ചെയ്‌യാനുദ്ദേശിക്കുന്നവര്‍ക്കും അക്വാപോണിക്സ് പരീക്ഷിക്കാവുന്നതാണ്.
മിക്ക കൃഷികള്‍ക്കും അക്വാപോണിക്സ് രീതി ഇണങ്ങുമെങ്കിലും വെള്ളരി, തണ്ണിമ ത്തന്‍, കാബേജ്, തക്കാളി തുടങ്ങിയവയാണ് ഏറ്റവുമധികം കൃഷി ചെയ്‌യപ്പെടുന്നത്. ഹൈഡ്രോപോണിക്സ് രീതിയില്‍ ഉദ്പാദിപ്പിക്കപ്പെടുന്ന കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണി മൂല്യം 2018 ആകുന്പോഴേക്കും 6.5 % വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കു മെന്നാണ് കണക്കു കൂട്ടല്‍. കിഴക്കന്‍ യൂറോപ്പിലും വടക്കേ അമേരിക്കയിലും ഇങ്ങനെ ഉദ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് ആവശ്യക്കാരേറെയാണ്.ഉയര്‍ന്ന ഉത്പാദനച്ചിലവാണ് അക്വാപോണിക്സ് രീതിക്കുള്ള ഒരു പോരായ്മ. ഇതിനാ യി ഉപയോഗിക്കുന്ന വളങ്ങള്‍ക്ക് തീ വിലയാണ്. അതീവ ശ്രദ്ധയോടെ പരിചരിക്കണം എന്നത് മറ്റൊരു കാര്യം. അക്വാപോണിക്സില്‍ വൈദഗ്ധ്യമുള്ളവരുടെ എണ്ണം വളരെ കുറവാണ് എന്നത് മറ്റൊരു പോരായ്മ. അക്വാപോണിക്സ് വ്യാപകമാകുന്പോള്‍ വളങ്ങളുടെ വില കുറയും എന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.


മണ്ണില്ലാത്തതുകൊണ്ട് സസ്യങ്ങള്‍ മറിഞ്ഞുവീഴാതിരിക്കാന്‍ പാറകഷ്ണങ്ങള്‍, ചരല്‍ എന്നിവ നിറച്ച് സപ്പോര്‍ട്ട് നല്‍കണം. അടിത്തട്ടിലെ മീന്‍കുളത്തില്‍ നിന്ന് വെള്ളം പൈപ്പ് വഴി മുകള്‍ത്തട്ടിലെ സസ്യങ്ങള്‍ക്ക് നല്‍ക്കുന്നു. കുളത്തിലെ മത്സ്യങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണാവശിഷ്ടവും മത്സ്യവിസര്‍ജ്യവും കലര്‍ന്ന വെള്ളമാണ് ചെടികളിലെത്തുന്നത്. വളക്കൂറുള്ള ഈ ജലം സസ്യങ്ങളുടെ വളര്‍ച്ചയേയും വിളവിനെയും ത്വരിതപ്പെടുത്തുന്നു. ചീര,പയര്‍, തക്കാളി, വെണ്ട, വഴുതന, കാബേജ്, കോളിഫ് ളവര്‍, മുളക്, കുറ്റി അമര, ഔഷധ സസ്യങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ വിളകളെല്ലാം ഇത്തരത്തില്‍ വിളയിച്ചെടുക്കാം.
ഏറ്റവും അടിത്തട്ടില്‍ ശുദ്ധജലമത്സ്യങ്ങളായ കട്‌ല, രോഹു, തിലാപ്പിയ, മലേഷ്യന്‍വാള, കാര്‍പ്പ് മത്സ്യങ്ങള്‍ തുടങ്ങിയവയെ വളര്‍ത്താം. നാലോ അഞ്ചോ തട്ടുകളിലായി അക്വോപോണിക് ക്രമീകരിക്കുന്ന രീതിയും വ്യാപകമാണ് അടിത്തട്ടില്‍ മത്സ്യക്കുളം രണ്ടാമത്തെ തട്ടില്‍ പച്ചകറി, മൂന്നാമത്ത തട്ടില്‍ ജൈവവളം, നാലാമത്തെ തട്ടില്‍ ഓര്‍ക്കിഡ് പോലുള്ള മണ്ണ് അവശ്യമില്ലാത്ത സസ്യങ്ങള്‍ എന്ന രീതിയിലായിരിക്കും ക്രമീകരണം.
അക്വാപോണിക് കൃഷിയില്‍ ഒരു തുള്ളി ജലം പോലും പാഴാകുന്നില്ല. മത്സ്യക്കുളത്തിലെ വെള്ളം തട്ടുകളിലുടെ വീണ്ടും കുളത്തില്‍ തന്നെയെത്തുന്നു. ഇത് കര്‍ഷകരുടെ അധികച്ചെലവ് കുറയ്ക്കും. പരമ്പരാഗത കൃഷിരിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ അക്വോപോണിക് കൃഷിക്ക് ഗുണങ്ങള്‍ ഏറെയാണ്. അധികം ജലമോ സ്ഥലമോ ഇതിന് ആവശ്യമില്ല. രോഗബാധക്കുള്ള സാധ്യത കുറവായിരിക്കും. വിളകള്‍ക്കിടയിലെ അകലം കുറവാണെന്നതും ഈ കൃഷിരീതിയെ ശ്രദ്ധേയമാക്കുന്നു. കൃഷിക്കായി തൊഴിലാളികളെ കണ്ടെത്തേണ്ടതുമില്ല.

അക്വാപോണിക്സ്‌ - ജലകൃഷി

അക്വാപോണിക്സ്‌ - ജലകൃഷി സംവിധാനത്തിൽ ഒരു സെന്‍റ് സ്ഥലത്തുനിന്ന്  പോലും ഒരു കുടുംബത്തിനാവശ്യമായ പച്ചക്കറികൾക്കൊപ്പം  മത്സ്യങ്ങളും വളരെ ലാഭകരമായി ഉത്പാദിപ്പിക്കുവാൻ സാധിക്കും. ഈ സിസ്റ്റത്തിലെ രണ്ട് പ്രധാന ഘടകങ്ങൾ മീൻ, ചെടി ഇവയാണ്. ഈ ഘടകങ്ങൾ ഓരോന്നിന്റെയും പ്രകൃതിദത്തമായ സവിശേഷതകളും ആവശ്യങ്ങളും അനുയോജ്യമായ ബിസിനസ് പങ്കാളിയെ തയ്യാറാക്കുന്നതിനും അവയുടെ വളർച്ചയെയും ആരോഗ്യത്തെയും പിന്തുണയ്ക്കുന്നതിനും യഥാർത്ഥത്തിൽ ഏറ്റവും അനുയോജ്യമാണ്.
അക്വാപോണിക്സ്‌ ജലകൃഷിയിൽ മത്സ്യങ്ങളെ വളർത്തുന്ന കുളങ്ങളിൽ നിന്നുള്ള ജലം ചെടികൾ നട്ടിരിക്കുന്ന തടങ്ങളിലേക്ക് പമ്പ് ചെയ്യുന്നു. പോഷക സമ്പന്നമായ ആ ജലത്തിൽ നിന്നുള്ള ധാതുലവണങ്ങളും മറ്റും ചെടികൾ ഒരു അരിപ്പ യായി വളർച്ചയ്ക്കുവേണ്ടി ആഗിരണം ചെയ്യുകയും തുടർന്ന് തടങ്ങളിൽ നിന്ന് അരിച്ച് ഊർന്നിറങ്ങുന്ന ജലം തിരിച്ച് മത്സ്യക്കുളത്തിലേക്ക് കടത്തിവിടുകയും ചെയ്യുന്നു. ചാക്രികമായി നടക്കുന്ന ഈ പ്രവർത്തനത്തിൽ ജലം കുറഞ്ഞ അളവിൽ മാത്രമേ ആവശ്യം വരികയുള്ളൂ. മണ്ണ് ഇല്ലാതെയും കൃഷി ചെയ്യാനാകുമെന്നതും പ്രധാനസവിശേഷതയാണ്.വളർച്ച നിരക്ക്, രോഗം പ്രതിരോധം, ഉയർന്ന സംഭരണനിരക്ക് മുതലായവ തിലാപിയയെ എല്ലാ സമയത്തും അക്വാപോണിക്സ്‌ ജലകൃഷിയിലെ  പ്രിയപ്പെട്ട മത്സ്യം ആക്കുന്നു.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തുക

No comments:

Post a Comment