വാട്ടം
വാട്ടം
ചെടികളെ  ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട രോഗമാണ്.ചെടികൾ പൂർണ്ണമായും മഞ്ഞ നിറം 
ബാധിച്ചു നശിക്കുന്നു എന്നതാണ് ഇതിന്റെ രോഗ ലക്ഷണം.പ്രതിരോധശേഷിയുള്ള 
ഇനങ്ങൾ ഉപയോഗിക്കുക എന്നതാണ് ഈ രോഗത്തിനെതിരെ ഉള്ള ഫലപ്രദമായ മാർഗം.
നിയന്ത്രണ മാർഗം 
പ്രതിരോധശേഷിയുള്ള ഇനങ്ങൾ 
ഉപയോഗിക്കുക.രോഗം ബാധിച്ച ചെടിക്കൾ തീയിട്ടു നശിപ്പിക്കുക.ചാണകപ്പാൽ ലായനി 
ചെടികളിൽ ഇടവിട്ട് ഇടവിട്ട് തളിച്ച് കൊടുക്കുക.2% വീര്യമുള്ള സ്യുഡോമോണാസ് 
ലായനി ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക എന്നിവയാണ് ഈ രോഗത്തിനെതിരെ ഉള്ള 
ഫലപ്രദമായ മാർഗം.
പൂപ്പൽ
 പൂപ്പൽ രോഗം ചെടികളുടെ തളിരിലകളിൽ ഉണ്ടാകുന്ന ഫംഗസ് ബാധയാണിത്.ആരംഭകാലങ്ങളിൽ തളിരിലകൾ 
അകത്തേക്ക് ചുരുണ്ടുവരുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം.കൂടാതെ വെള്ള 
നിറത്തിലുള്ള പൂപ്പൽ ഇലകളുടെ പ്രതലത്തിൽ കാണപ്പെടുന്നു. രോഗത്തിന്റെ 
തീവ്രതയനുസരിച്ച് ഇലകളിലും തണ്ടുകളിലും പൂപ്പൽ പോലെ ചാരനിറത്തിലുള്ള പാടുകൾ
 ഉണ്ടാകുന്നു.രോഗം 
 നിയന്ത്രണ മാർഗം
 രോഗം ബാധിച്ച കൊമ്പുകൾ 
മുറിച്ചുമാറ്റേണ്ടതാണ്.പാടുകൾ വീണ ഇലകൾ നശിപ്പിക്കുക എന്നതാണ് പ്രതിരോധ 
മാർഗം.2% വീര്യത്തില്‍ സ്യുഡോമോണാസ് ലായനി തളിച്ച് കൊടുക്കുക.
കുമിൾ രോഗം
പാവല്‍, 
പയര്‍, കോവല്‍ തുടങ്ങിയവയിലാണ് വ്യാപകമായി കാണപ്പെടുന്നത്.ആദ്യം മഞ്ഞപ്പ് 
ബാധിക്കുകയും പിന്നീട് മുഴുവനായി കരിയുകയും ചെയ്യും. വള്ളിപ്പടര്‍പ്പ് 
വിളകളിലാണ് കൂടുതലായി കണ്ടുവരുന്നത്.പയര്‍ ഉള്‍പ്പെടെയുള്ളവ പന്തലിട്ട് 
വിളവെടുപ്പിന് സമയമാകുമ്പോഴാണ് രോഗ ബാധയേല്‍ക്കുന്നത്.ആദ്യം ഇലക്ക് 
മഞ്ഞപ്പ് ബാധിക്കുകയും പിന്നീട് കായയിലേക്കും വിളയിലേക്കും പടരുകയും 
ചെയ്യുന്നു.ഇലയും തണ്ടും മുഴുവനായും പഴുത്ത് നശിക്കുന്നതാണ്  രോഗലക്ഷണം.
നിയന്ത്രണം മാർഗം
ഇടവിട്ട് ഇടവിട്ട്  കുമിള്‍ നാശിനി തളിക്കുകയും ചുവട്ടില്‍ കലക്കിയൊഴിക്കുകയും ചെയ്താല്‍ രോഗം തടയാം.
മൊസൈക് രോഗം
പച്ചക്കറി ചെടികളെ ബാധിക്കുന്ന ഒരു 
പ്രധാനപ്പെട്ട രോഗമാണ്.കൂടുതലായും പച്ചക്കറി ചെടികളിൽ ആണ് ഇതു കണ്ടു 
വരുന്നത്.പാവൽ,വെണ്ട,മത്തൻ തുടങ്ങിയവയിൽ മൊസൈക് രോഗം കണ്ടു വരുന്നു.മൊസൈക് 
രോഗം ബാധിച്ച ചെടികളിൽ ഇല ഞരമ്പുകളുടെ പച്ചപ്പ് നഷ്ടപ്പെട്ടു മഞ്ഞ നിറം 
ആകുന്നു.ക്രമേണ കുരടിക്കുകയും ചെയ്യും. ഇങ്ങനെ യുള്ള രോഗം ബാധിച്ച ചെടികൾ 
വേരോടെ പിഴുതു മാറ്റി നശിപ്പിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ 
വഴി.വെള്ളീച്ച എന്ന കീടം ആണ് രോഗകാരി.രോഗം വരാതിരിക്കാന്‍ വേപ്പെണ്ണ 
എമല്‍ഷന്‍ അടക്കമുള്ള ജൈവ കീടനാശിനികൾ ഉപയോഗിക്കണം.
നിയന്ത്രണ മാർഗം
ജൈവ കൃഷികളിൽ ഒഴിച്ച്  കൂട്ടനാവാത്ത ജൈവ 
കീടനാശിനിയാണ്  വേപ്പെണ്ണ എമൽഷൻ.ഇലതീനി പുഴുക്കൾ ,ചിത്രകൂടം,വെള്ളീച്ച,പയർ 
പേൻ തുടങ്ങിയ കീടങ്ങൾക്കെതിരെ ഫലപ്രദമായ ഒരു കീടനാശിനി ആണ്  വേപ്പെണ്ണ 
എമൽഷൻ.വേപ്പെണ്ണ,ബാർ സോപ്പ് എന്നിവ ഉപയോഗിച്ചാണ് വേപ്പെണ്ണ എമൽഷൻ 
നിർമിക്കുന്നത്.ഒരു  ലായനി 
വെള്ളം ചേർത്ത് നേർപ്പിച്ചു വേണം ചെടികളുടെ ഇലകളിൽ തളിക്കാൻ.നല്ല വെയില് 
ഉള്ളപ്പോൾ തളിക്കുന്നതാണ് ഫലപ്രദം.വേപ്പെണ്ണ എമൽഷൻ അധിക നാൾ 
ഇരിക്കില്ല.ആയതിനാൽ ആവിശ്യത്തിന് അനുസരിച്ച് കുറച്ചു നിർമിക്കുന്നതാണ്  
അഭികാമ്യം.
ഇലപ്പുള്ളി രോഗം
 ചീരയെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു രോഗം ആണ്.റൈസോക്ടോണിയ സൊളാനി എന്ന 
കുമിളാണ് ഈ രോഗത്തിന്റെ രോഗകാരി.ഇതിന്റെ സ്പോറങ്ങള്‍ ഇലയുടെ അടിവശത്ത് 
പൊടിപോലെ പറ്റിപ്പിടിച്ചിരിക്കുന്നതായി കാണാം.  ചുവന്ന ചീരയിലാണ് ഈ അസുഖം 
കൂടുതലായി കാണുന്നത്..ചീരയുടെ എല്ലാ വളര്‍ച്ചാഘട്ടത്തിലും ഈ രോഗം ചീരകളിൽ 
വരാറുണ്ട് .ചീരകളുടെ അടിഭാഗത്ത് ഉള്ള ഇലകളിൽ ക്ഷതമേറ്റ പോലെ സുതാര്യ 
പുളളികൾ പോലെ വരുന്നതാണ് രോഗലക്ഷണം.മഴക്കാലത്താണ് ഈ മാരക രോഗം ചീരകളിൽ 
കാണപ്പെടുന്നത്.മഴ സമയത്തോ,വെള്ളം ഒഴിക്കുന്ന സമയത്തോ സ്പോറങ്ങള്‍ ഒരു 
ഇലയിൽ നിന്ന് അടുത്തുള്ള ഇലകളിലേക്ക് വ്യാപിക്കുന്നു.ഈ രോഗം ബാധിച്ച 
ചെടികളുടെ ഇലകൾ കലക്ക്രമേണ വെള്ള നിറത്തിൽ ആകുന്നു.
നിയന്ത്രണ മാർഗം
പാൽക്കായം മഞ്ഞൾപ്പൊടി മിശ്രിതം 
ഉപയോഗിച്ച് ഈ രോഗത്തെ ഫലപ്രദമായി നേരിടാം.ഇതിനായി 40 ഗ്രാം പാല്‍ക്കായം 10 
ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് എട്ടുഗ്രാം സോഡപൊടിയും 32ഗ്രാം 
മഞ്ഞള്‍പൊടിയും ചേര്‍ത്ത് മിശ്രിതം ഉണ്ടാക്കുക.  ഈ മിശ്രിതം ഇലകളുടെ 
ഇരുവശത്തും പതിക്കത്തക്കവിധം തളിക്കുക. ഇതുകൊണ്ട് രോഗനിയന്ത്രണം സാധ്യമാകും
ഇല ചുരുട്ടിപുഴു
പച്ചക്കറി ചെടികളുടെ ഇലകളെ ആക്ക്രമിക്കുന്ന ഒരിനം 
കീടമാണ്.നെല്ലിനെയും,പച്ചക്കറി ചെടികളുടെ ഇലകളെയും ആണ് സാധാരണ ഈ കീടം 
ആക്ക്രമിക്കുന്നത്.ക്രമേണ ചെടികളുടെ വളർച്ച മുരടിക്കുക്കയും വാടി 
തുടങ്ങുകയും ചെയ്യുന്നു.കാന്താരിമുളക് ലായനി ചെടികളിൽ തളിച്ചാൽ ഈ കീടത്തെ 
പ്രതിരോധിക്കനാകും .
നിയന്ത്രണ മാർഗം
ചെടികളുടെ ഇലകൾ നശിപ്പിക്കുന്ന പുഴുക്കളെ
 നശിപ്പിക്കതിനായാണ് പ്രധാനമായും ഉപയോഗിക്കുന്നത്.കായ്-തണ്ടുതുരപ്പന്‍ 
പുഴുക്കള്‍ക്ക് പ്രതിവിധിയായി ആയിട്ടാണ് കാന്താരിമുളക് ലായനി 
ഉപയോഗിക്കുന്നത്.
ചിത്രകീടം
ചെടികളുടെ 
ഇലകളെ ആക്ക്രമിക്കുന്ന ഒരു കീടമാണ് .ഇലകളുടെ ഹരിതകം കാർന്നു തിന്നുന്നതിനാൽ
 ഇലകളുടെ ഭാഗത്ത്  വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടുന്നു.പച്ചക്കറി 
ചെടികളുടെ ഇലകളെയാണ്  കൂടുതലായിട്ട്  ആക്ക്രമിക്കുന്നത് .ഇലകളുടെ ഹരിതകം 
ഭക്ഷിക്കുന്നതിനാൽ ചെടികളുടെ വളർച്ച മുരടിപ്പിച്ചു ചെടികൾ 
നശിക്കുന്നു.വേപ്പെണ്ണ മിശ്രിതം ഉപയോഗിച്ചാൽ ഒരു പരിധി വരെ ഈ കീടത്തെ 
പ്രതിരോധിക്കനാകും.
നിയന്ത്രണ മാർഗം
വേപ്പ് എന്ന ഔഷധ സസ്യത്തിൽ നിന്നും 
നിർമിക്കുന്ന എണ്ണയാണ് വേപ്പെണ്ണ. ഇത് ആയുർവേദചികിത്സയിൽ 
ഉപയോഗിക്കപ്പെടുന്നുണ്ട്.വേപ്പെണ്ണ ലായനി (ഇമൾഷൻ) ജൈവ കീടനാശിനിയായും 
ഉപയോഗിക്കപ്പെടുന്നുണ്ട്.200 മി.ലി. വേപ്പെണ്ണയിൽ; 500 മി.ലി. 
ചൂടുവെള്ളത്തിൽ 50ഗ്രാം അലക്ക് സോപ്പ് ചീകിയിട്ട് അലിയിച്ചതും 200ഗ്രാം 
വെളുത്തുള്ളി അരച്ച് അരിച്ചെടുത്ത സത്തുംകൂടി ചേർത്ത് നല്ലതുപോലെ 
സാവധാനത്തിൽ യോജിപ്പിച്ച് എടുക്കുന്ന മിശ്രിതത്തിൽ 9 ലിറ്റർ വെള്ളവും കൂടി 
ചേർത്താൽ 10 ലിറ്റർ വേപ്പെണ്ണപയസ്യം 2% വീര്യത്തിൽ ലഭിക്കും. പച്ചത്തുള്ളൻ 
എന്ന കീടത്തിനെതിരെ ഇലകളുടെ അടിഭാഗത്തായി തളിക്കാവുന്നതാണ്
ചാഴി
നീരും പാലും 
ഊറ്റിക്കുടിച്ച് ധാന്യവിളവ് നശിപ്പിക്കുന്ന ഒരിനം ഷഡ്പദമാണ്.ചാഴി 
പച്ചക്കറികളെയും നെല്ലിനെയും ആക്രമിക്കുന്ന ഒരു ഷഡ്പദമാണ്.നെല്ലിലും പയർ 
വർഗ്ഗ സസ്യങ്ങളിലുമാണ് ഇവയുടെ ആക്രമണം അധികമായി കണ്ടുവരുന്നത്.ശരീരത്തിന്റെ
 പുറംഭാഗം തവിട്ടുനിറത്തിലും അടിഭാഗം പച്ചനിറത്തിലുമായി കാണപ്പെടുന്ന ഈ 
കീടം മെലിഞ്ഞ് നീളം കൂടിയതും ദുർഗന്ധം വമിക്കുന്നതുമാണ്. കതിർകുല 
പുറത്തുവന്ന് പാൽ നിറഞ്ഞിരിക്കുന്ന സമയത്താണ് ഇവയുടെ ആക്രമണം. ഈ സമയങ്ങളിൽ 
ഇവയെ ധാരാളമായി കതിരിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം. ഈ 
പ്രാണികൾ നെന്മണികൾ തുളച്ച് ഉള്ളിലെ പാൽ വലിച്ചുകുടിച്ച് മണികൾ പതിരാക്കി 
മാറ്റി വിളനഷ്ടം ഉണ്ടാക്കുന്നു.
നിയന്ത്രണ മാർഗം
മത്തിയും ശർക്കരയും ചേർത്തുള്ള മിശ്രിതം 
തളിച്ച് ചാഴിയെ നിയന്ത്രിയ്ക്കാനായി ഉപയോഗിക്കാം.കൂടാതെ കാന്താരിമുളകും 
കായവും എന്നിവ 200 ഗ്രാം വീതം അരച്ച് 10 ലിറ്റർ വെള്ളത്തിൽ കലക്കി 2% 
വീര്യത്തിൽ തളിച്ചും ചാഴിയെ നിയന്ത്രണവിധേയമാക്കാം.ഒരേ മൂപ്പുള്ള വിത്ത് 
ഒരേ സമയം കൃഷിചെയ്യുക, വയലിലേയും വരമ്പിലേയും കളകൾ നശിപ്പിക്കുക എന്നിവ 
മുൻകരുതലായി ചെയ്യാവുന്ന തയ്യാറെടുപ്പുകളാണ്. ചാഴിയെ തന്നെ 
വലവീശിപ്പിടിച്ച് ചതച്ച് നീരാക്കി വെള്ളത്തിൽ തളിയ്ക്കുന്ന രീതിയും 
ചിലയിടങ്ങളിൽ നിലവിലുണ്ട്. വെളുത്തുള്ളി അരച്ചു കലക്കിയ വെളത്തിൽ പാൽക്കായം
 അലിയിച്ച് തളിക്കുക, ചാളനെയ്യും വേപ്പെണ്ണയും ചേർത്തു തളിക്കുക, 
ഈന്തിന്റെ പൂങ്കുല പാടത്ത് പലയിടങ്ങളിലായി കുത്തിനിർത്തുക തുടങ്ങിയവയും 
ചാഴിശല്യം നിയന്ത്രിയ്ക്കാൻ ചെയ്യാവുന്ന കാര്യങ്ങളാണ്.
തടപ്പുഴു
വാഴയെ 
ഏറ്റവുമധികം ആക്രമിക്കുന്ന ഒരു കീടമാണ് .തടതുരപ്പൻ, പിണ്ടിതുരപ്പൻ 
ചെള്ള്/ചെല്ലി എന്നീ പേരിലെല്ലാം അറിയപ്പെടുന്നു.എല്ലാ ഇനം വാഴകളെയും 
തടപ്പുഴു ആക്രമിക്കാറുണ്ടെങ്കിലും നേന്ത്രനാണ് ഇവയ്ക്ക് കൂടുതല്‍ ഇഷ്ടം. 
വണ്ടുകളില്‍ ആണും പെണ്ണും ഉണ്ടെങ്കിലും പെണ്‍വണ്ടുകളാണ് ഉപദ്രവം കൂടുതലായി 
നടത്തുന്നത്. ആണ്‍വണ്ടുകളുടെ എണ്ണവും കുറവായിരിക്കും. പെണ്‍വണ്ടുകളെക്കാള്‍
 വലിപ്പം കുറഞ്ഞവയും കൊമ്പുകള്‍ പരുപരുത്തതുമാണ്.ഇതിന്റെ വണ്ടുകൾക്ക് 
മാണവണ്ടുമായി സാദൃശ്യമുണ്ട്. ഇതിന്റെ ആക്രമണം അടുത്തകാലങ്ങളിൽ കേരളത്തിൽ 
വ്യാപകമായിട്ടുണ്ട്. വണ്ടുകൾക്ക് കറുപ്പോ ചുവപ്പുകലർന്ന 
തവിട്ടുനിറമായിരിക്കും. ആൺ വണ്ടുകൾ പെൺവണ്ടിനേക്കാൾ വലിപ്പം 
കുറവാണ്.വാഴനട്ട് നാലഞ്ചുമാസമാകുന്നതോടെ പിണ്ടി രൂപപ്പെട്ടുവരും. ഈ 
സമയത്താണ് ആക്രമണം തുടങ്ങുന്നത്. വാഴകളിലെ കരിയിലകളില്‍ പറ്റിപ്പിടിച്ച് 
തടകള്‍ തുരന്ന് അകത്തുകയറി പിണ്ടിതിന്ന് വളര്‍ന്ന് മുട്ടയിടും. ഇവ 
വളര്‍ന്ന് കൂട്ടത്തോടെ പിണ്ടി തിന്നുന്നതോടെ തലപ്പ് നേരേനില്‍ക്കാനാവാതെ 
ഒടിഞ്ഞുവീഴും.കേരളത്തിൽ വ്യാപകമായി കൃഷി ചെയ്തുവരുന്ന നേന്ത്രൻ, പാളയൻകോടൻ,
 പൂവൻ, ചെങ്കദളി എന്നീ ഇനങ്ങളിലെല്ലാം പിണ്ടിതുരപ്പൻ രൂക്ഷമായി 
ബാധിക്കുന്നുണ്ട്. റൊബസ്റ്റ, ഞാലിപ്പൂവൻ തുടങ്ങിയ ഇനങ്ങളിൽ ഇതിന്റെ ആക്രമണം
 താരതമ്യേന കുറവാണ്.വാഴത്തടയിൽ കാണുന്ന കറുപ്പോ ചുവപ്പോ ആയ കുത്തുകളും 
അവയിൽ നിന്നും ഒലിക്കുന്ന കൊഴുപ്പുള്ള ദ്രാവകവുമാണ് ആക്രമണത്തിന്റെ ആദ്യ 
ലക്ഷണങ്ങൾ.
നിയന്ത്രണ മാർഗങ്ങൾ
കൃഷിയിടം വൃത്തിയാക്കി ഇടുക എന്നതാണ് 
ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ മാർഗം.രോഗം ബാധിച്ച വാഴകളുടെ എല്ലാ ഭാഗവും 
തീയിട്ടു നശിപ്പിക്കുക.വാഴയുടെ തണ്ടിൽ വേപ്പണ്ണ എമൾഷനോ തേച്ചുപിടിപ്പിച്ചാൽ
 വണ്ടുകൾ മുട്ടയിടുന്നത് തടയാം.
ആമവണ്ട്
സാധാരണയായി 
ഇലകളിലാണ് കണ്ടുവരുന്നത് .ഇലകളിലാണ്  ഇവ കൂട് കൂട്ടി താമസിക്കാറുള്ളത് 
.വഴുതനയെ അക്ക്രമിക്കുന്ന ഒരു പ്രധാനപ്പെട്ട കീടം ആണിത് .ഇവ ഇലയുടെ ഹരിതകം 
തിന്നു ചെടിയുടെ വളർച്ച മുരടിപ്പിക്കുന്നു.ആമയുടെ ആകൃതിയോട് സാമ്യമുള്ള 
വണ്ടുകളെയാണ്  അമവണ്ടുകൾ എന്ന് വിളിക്കുന്നത് .ദീർഘവൃത്താകാരമായതും 
കോൺവെക്സ് ആകൃതിയുള്ളതുമായ ശരീരമാണ് ഇത്തരം വണ്ടുകൾക്ക്.കർഷകങ്ങളായ 
നിറങ്ങളിൽ വിവിധ സ്പീഷീസുകളിൽ കാണപ്പെടുന്നു. ഒരു സെന്റീമീറ്റർ വരെ 
വലിപ്പം. സ്വർണയാമവണ്ട് ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ്. നേരിയ പച്ചകലർന്ന
 സ്വർണനിറമുള്ള ഈ വണ്ടുകളെ ആരെങ്കിലും ശല്യപ്പെടുത്തിയാൽ അവയുടെ നിറം 
ഓറഞ്ചായി മാറും. ഇടയ്ക്ക് കറുത്ത പുള്ളികളും ഉണ്ടാവും. മിക്ക 
സ്പീഷീസുകളുടെയും വർണാഭമായ നിറങ്ങൾ മരണത്തോടെ ഇല്ലാതാവും.ലാർവ്വയും 
മാതൃജീവിയും ഒരു ചെടിയിൽത്തന്നെയായിരിക്കും കാണപ്പെടുക. ഒരു വർഷത്തിൽ തന്നെ
 നിരവധി തലമുറകൾക്ക് ജന്മം നൽകും.
നിയന്ത്രണ മാർഗം
വേപ്പെണ്ണപയസ്യം ആമവണ്ടുകൾ,പച്ചത്തുള്ളൻ,
 മുഞ്ഞ, മീലിമൂട്ടകള്‍, ഇലപ്പേനുകൾ, കുരുമുളക് ചെടിയ ബാധിക്കുന്ന പ്രധാന 
കീടമായ പൊള്ളുവണ്ട്, കായ്‌തുരപ്പൻ, തണ്ടുതുരപ്പൻ തുടങ്ങിയവയെ 
നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ജൈവകീടനാശിനിയാണ്.വേപ്പ് എന്ന 
ഔഷധ സസ്യത്തിൽ നിന്നും നിർമിക്കുന്ന എണ്ണയാണ് വേപ്പെണ്ണ. ഇത് 
ആയുർവേദചികിത്സയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.വേപ്പെണ്ണ ലായനി (ഇമൾഷൻ) ജൈവ 
കീടനാശിനിയായും ഉപയോഗിക്കപ്പെടുന്നുണ്ട്.
ഗാളീച്ച
കാർഷികവിളകളെ 
ബാധിക്കുന്ന ഒരു തരം കീടമാണ് .ഏറ്റവും കൂടുതൽ ആക്രമിക്കുന്നതു് 
നെൽച്ചെടികളെയാണ്. നെൽച്ചെടിയുടെ വളർച്ചയുടെ തുടക്കത്തിൽ മൂടികെട്ടിയ 
ആച്ചും ഇടമുറിയാത്ത മഴയും ഉണ്ടെങ്കിൽ ഗാളീച്ചയുടെ ആക്രമണം 
പ്രതീക്ഷിക്കാവുന്നതാണു്.പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയിലും 
തണ്ടീച്ചയുടെ ആക്രമണമുണ്ടാകാറുണ്ടു്.തിനെ തണ്ടീച്ച എന്നും 
പറയാറുണ്ടു്.ഇരുണ്ട തവിട്ടു നിറവും നീണ്ട കാലുകളും കൊതുകുകളേക്കാൾ ചെറിയ 
ശരീരവുമുള്ള പ്രാണിയാണിതു്. പെൺകീടം ചെടിയുടെ ഇളംതണ്ടിൽ അനവധി മുട്ടകൾ 
തറച്ചുവെക്കുന്നു. മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ ചെടി തണ്ടിന്റെ 
ഉൾഭാഗം തിന്നു ജീവിക്കുന്നു. ഇവയുടെ ഉമിനീരിന്റെ പ്രവർത്തനഫലമായി 
ആക്രമിക്കപ്പെട്ട ഭാഗം ക്രമാതീതമായി തടിക്കുന്നു. വളർച്ച പൂർത്തിയാക്കിയ 
പുഴുക്കൾ തണ്ടിൽ നിന്നും പുറത്തുവരുന്നു.
നിയന്ത്രണ മാർഗം
തുളസിക്കെണി കൃഷിയിൽ കീടങ്ങളുടെ ആക്രമണം 
തടയാനുപയോഗിക്കുന്ന ഒരു മാർഗ്ഗമാണു്.ഇതു് തയ്യാറാക്കാൻ വേണ്ടി ഒരു കൈപിടി 
നിറയെ എന്ന കണക്കിൽ തുളസിയില അരച്ച് ചിരട്ടക്കുള്ളിൽ ഇടുക. അരച്ചെടുത്ത 
തുളസിയിലകൾ ഉണങ്ങിപ്പോകാതിരിക്കാൻ കുറച്ചുവെള്ളം ചേർക്കുക. ഇതിൽ 10 ഗ്രാം 
ശർക്കര പൊടിച്ച് ചേർക്കുക. പിന്നീട് ഒരു നുള്ള് കാർബോഫുറാൻ തരി ചാറിൽ ഇട്ട്
 ഇളക്കുക.കാർബോഫുറാൻ തരിമൂലം വിഷലിപ്തമായ ഇതിലെ ചാറ് കുടിച്ച് കീടങ്ങൾ 
നശിക്കും.
തണ്ടുതുരപ്പൻ
നെൽച്ചെടിയെ ആക്രമിക്കുന്ന ഒരു കീടമാണ്.ഇത് നെല്ലിന്റെ ഒരു പ്രധാന 
ശത്രുവാണ്.മഞ്ഞനിറത്തിലുള്ള ഒരു ശലഭത്തിന്റെ മുട്ട വിരിഞ്ഞുണ്ടാകുന്ന 
പുഴുവാണ് ഇത്.നെല്ല് കൃഷിചെയ്യുന്ന എല്ലാ കാലങ്ങളിലും തണ്ടുതുരപ്പൻ 
പുഴുവിന്റെ ഉപദ്രവം കണ്ടുവരുന്നുണ്ട്. മുണ്ടകൻ, പുഞ്ചകൃഷികളിലാണ് ഈ 
ആക്രമണത്തിന്റെ രൂക്ഷത ഏറുന്നത്. ആക്രമണത്തിന്റെ തീവ്രത കാലാവസ്ഥയിലെ വിവിധ
 ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ്.
നിയന്ത്രണ മാർഗം
സംയോജിത കീടനിയന്ത്രണ സമ്പ്രദായങ്ങൾ 
അവലംബിച്ച് തണ്ടുതുരപ്പനെ നിയന്ത്രിക്കാനാകും. ഞാറ്റടിയിൽ കാണപ്പെടുന്ന 
ശലഭത്തിന്റെ മുട്ടകൾ ശേഖരിച്ചു നശിപ്പിക്കുക, ആക്രമണം കൂടുതലായി 
കാണപ്പെടുന്ന പാടശേഖരങ്ങളിൽ ആക്രമണത്തെ ഒരു പരിധിവരെയെങ്കിലും ചെറുക്കുവാൻ 
കഴിവുള്ള ഇനങ്ങൾ കൃഷിയിറക്കുക, വിളക്കുകെണികൾ പാടത്തിന്റെ പല ഭാഗത്തുമായി 
സ്ഥാപിച്ച് ശലഭങ്ങളെ അതിലേക്ക് ആകർഷിച്ചു നശിപ്പിക്കുക തുടങ്ങിയവയാണ് 
നിയന്ത്രണ മാർഗങ്ങൾ.ട്രൈക്കോ കാർഡുകൾ ഇവയുടെ നിയന്ത്രണത്തിൻ ഫലപ്രദമായി 
ഉപയോഗിച്ചുവരുന്നുണ്ട്. വർഷം മുഴുവൻ പുഴുവിന്റെ ആക്രമണം 
ഉണ്ടാകാനിടയുണ്ടെങ്കിൽ ഞാറു പറിച്ചു നട്ട് 15-20 ദിവസത്തിനു ശേഷം ജലവിതാനം 
നിയന്ത്രിച്ചു നിറുത്തി, അതതു പ്രദേശത്തിനു യോജിച്ച ഏതെങ്കിലും ജൈവ 
 കീടനാശിനി തളിച്ചാൽ കീടബാധയെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയും. സംയോജിത 
സസ്യസംരക്ഷണ മുറകൾ പാടശേഖരാടിസ്ഥാനത്തിൽ നടത്തുന്നതും അഭികാമ്യമാണ്.
വെള്ളിച്ച
പച്ചക്കറി 
ചെടികളെ അക്ക്രമിക്കുന്ന പ്രധാനപ്പെട്ട ഒരു കീടമാണ്.ഇവ ചെടികളുടെ ഇലകൾ 
,തണ്ടുകൾ,പൂവുകൾ,കായ്‌കൾ എന്നിവയിൽ നിന്നും നീരുറ്റി കുടിക്കുന്നു. 
വെള്ളിച്ചയുടെ ആക്ക്രമണം ഉണ്ടായാൽ ഉടൻ തന്നെ ചെടികളുടെ ഇലകൾ വാടുകയും 
ക്രമേണ ചെടികളുടെ വളർച്ച മുരടിക്കുകയും ചെയ്യുന്നു.പുകയില കഷായം,വേപ്പെണ്ണ 
എമൽഷൻ എന്നിവ ഇടവിട്ട് ഇടവിട്ട് സ്പ്രേ ചെയ്താൽ ഈ കീടത്തെ ഒരു പരിധി വരെ 
നിയന്ത്രിക്കാം
നിയന്ത്രണ മാർഗം 
         വേപ്പെണ്ണ എമൽഷൻ, . പുകയിലക്കഷായം എന്നിവ ഉപയോഗിക്കുക
ഇലപ്പേൻ
പച്ചകറി 
ചെടികളെ അക്ക്രമിക്കുന്ന ഒരു കീടം ആണ്.ഇവ ചെടികളില് നിന്ന് 
നീരുറ്റിക്കുടിക്കുന്നു.നെല്ല്,പച്ചക്കറികൾ തുടങ്ങിയ വിളകളിലാന് 
ഇലപ്പേനിന്റെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്. ഇലകളിലും പൂക്കളിലും തണല് 
ഉള്ള ഭാഗങ്ങളില് ഇലപ്പേന് ധാരാളമായി കാണുന്നു.ഇലപ്പേനിനെ നിയന്ത്രിക്കുവാൻ 
പുകയില കഷായം തളിക്കുന്നത് നല്ലതാണ്.
നിയന്ത്രണ മാർഗം
പുകയിലക്കഷായം 
കീടനിയന്ത്രണത്തിനുപയോഗിക്കുന്ന ഒരു ജൈവ കീടനാശിനിയാണ് .ചെടികളെ 
ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്നതിനായ് ജൈവികമായ വസ്തുക്കളാൽ 
നിർമ്മിക്കുന്ന കീടനാശിനികളാണ് ജൈവകീടനാശിനികൾ.പുകയിലയും,സോപ്പും 
ഉപയോഗിച്ചാണ്  പുകയിലക്കഷായം നിർമിക്കുന്നത് .പുകയിലക്കഷായം ഉപയോഗിച്ച് 
ഇലപ്പേൻ,തണ്ടുതുരപ്പൻ,ഏഫിഡുകൾ, മുഞ്ഞ, മിലി മൂട്ട,പുഴു തുടങ്ങിയ കീടങ്ങളെ 
നിയന്ത്രിക്കാം.തണ്ടുതുരപ്പൻ പുഴുക്കളെ തുരത്താൻ പുകയിലക്കഷായം വ്യാപകമായി 
 ഉപയോഗിക്കുന്നു. 
 
മുഞ്ഞ
സാധാരണയായി 
നെൽച്ചെടിയെ ആക്രമിക്കുന്ന ഒരു ഷഡ്പദമാണ്.ഇവയുടെ ആക്രമണത്തിനിരയായ നെൽ 
പാടങ്ങളിൽ അങ്ങിങ്ങായി മഞ്ഞനിറത്തിൽ വൃത്താകൃതിയിലിലുള്ള പാടുകൾ 
കണ്ടുവരുന്നു. മുണ്ടകൻ വിളയെയാണു ഈ കീടം വമ്പിച്ചരീതിയിൽ 
ആക്രമിക്കുന്നത്.പൂർണ്ണ വളർച്ചയെത്തിയ കീടങ്ങൾ തവിട്ട് നിറത്തിൽ 3.5 മുതൽ 
4.5mm വരെ വലിപ്പത്തിൽ കണ്ടുവരുന്നു. കാലുകൾ ഇളംതവിട്ട് നിറത്തിലും; 
മുട്ടിനു താഴെ കറുപ്പ് നിറത്തിലും കാണപ്പടുന്നു. ചിറകുകൾ സുതാര്യമായ 
തവിട്ട് അടയാളങ്ങളോടും, ഇരുണ്ട നാഡികളോടുകൂടിയും കാണപ്പെടുന്നു. 
വളർച്ചയെത്താത്തവ തവിട്ട്കലർന്ന കറുപ്പ് നിറത്തിൽ ചാരനിറം കലർന്ന നീല 
കണ്ണുകളോടുകൂടിയും കാണപ്പടുന്നു. മുഞ്ഞയുടെ ഉപദ്രവം കൂടുതൽ കാണപ്പെടുന്നത് 
നല്ല വെയിലും വെള്ളവും കിട്ടുന്ന വയലുകളിലും താഴ്ചന പ്രദേശങ്ങളിലുമാണു. 
നെൽച്ചെടിയുടെ പോള തുളച്ച് പെൺകീടം രണ്ടുമുതൽ പന്ത്രണ്ടുവരെ കൂട്ടമായി 
മുട്ടകളിടുന്നു. ഏഴെട്ടുദിവസങ്ങൾക്കകം മുട്ട വിരിയും. 
മുട്ടവിരിഞ്ഞിറങ്ങുന്ന ചെറുപ്രാണികൾ ചെടിയുടെ ചുവടുഭാഗത്ത് ജലനിരപ്പിനു 
മുകളിൽ കൂടിയിരുന്നു നീരൂറ്റിക്കുടിയ്ക്കുന്നു. മുഞ്ഞയ്ക്ക് അതിന്റെ 
ജീവിതചക്രം പൂർത്തിയാക്കാൻ 10-22 ദിവസം വേണ്ടിവരും. ഇത് നെൽച്ചെടികൾ 
അവിടെവിടെയായി മഞ്ഞളിക്കുന്നതിനും പിന്നീട് കരിഞ്ഞ് പോകുന്നതിനും 
കാരണമാകുന്നു.
നിയന്ത്രണ മാർഗം
ജൈവ കൃഷികളിൽ ഒഴിച്ച്  കൂട്ടനാവാത്ത ജൈവ 
കീടനാശിനിയാണ്  വേപ്പെണ്ണ എമൽഷൻ.മുഞ്ഞ,ഇലതീനി പുഴുക്കൾ 
,ചിത്രകൂടം,വെള്ളീച്ച,പയർ പേൻ തുടങ്ങിയ കീടങ്ങൾക്കെതിരെ ഫലപ്രദമായ ഒരു 
കീടനാശിനി ആണ്  
കായീച്ച
ടെഫ്രിറ്റിഡേ കുടുംബത്തിൽ പെട്ട ഒരു തരം 
പഴയീച്ചയാണ്.പാവൽ,പടവലം,വെള്ളരി,കുമ്പളം.കക്കിരി,മത്തൻ എന്നീ 
പച്ചക്കറികളെയും,മാവ്,പേര തുടങ്ങിയവയുടെ കായ് ഫലങ്ങളെയും കായീച്ച 
അക്ക്രമിക്കുന്നു.ഇവയെ തുരത്താൻ തുളസിക്കെണി , ശര്‍ക്കര ക്കെണി, കഞ്ഞിവെള്ള
 ക്കെണി തുടങ്ങിയ പലതരം കെണികൾ കർഷകർ ഉപയോഗിക്കുന്നു.കയീച്ചയുടെ അക്ക്രമണം 
സാധാരണ രാവിലെ ആണ് കാണപ്പെടുന്നത് .പെണ്‍ കയീച്ചകൾ ഇലകളിലും,കായ്‌കളിലും 
മുട്ടയിടുന്നുഈ മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ കായ്‌കളെ 
അക്ക്രമിക്കുന്നു.ഏറ്റവും നല്ല പ്രതിരോധ മാർഗം വിരിഞ്ഞ കായ്‌കൾ കടലാസ് 
അല്ലെങ്കിൽ പ്ലാസ്റ്റിക് കവർ ഇട്ടു പൊതിയുക,കായ്‌കൾ വളരുന്നതിനനുസരിച്ച് 
പൊതിയുടെ വലിപ്പം കൂട്ടി കൂട്ടി കൊടുക്കുക.
നിയന്ത്രണ മാർഗം
- പഴങ്ങൾ വളരുന്ന സമയത്ത് സംരക്ഷണത്തിനായി ഒരു കവർ കൊണ്ട് മൂടുക. കെണികളൊരുക്കുന്നതും ഇത്തരം നിയന്ത്രണമാർഗ്ഗത്തിൽ പെടുന്നു.
- കീടബാധയുണ്ടായതും വിൽക്കാൻ സാധിക്കാത്തതുമായ എല്ലാ പഴങ്ങളും നശിപ്പിക്കുകയും വിളവെടുപ്പ് കഴിഞ്ഞാൽ വിളയുടെ ശേഷിപ്പുകൾ നിശ്ശേഷം നശിപ്പിക്കുകയും ചെയ്യുക.
- തുളസിക്കെണി , ശര്‍ക്കര ക്കെണി, കഞ്ഞിവെള്ള ക്കെണി തുടങ്ങിയ പലതരം കെണികൾ ഉപയോഗിക്കുക
No comments:
Post a Comment