ട്രൈക്കോഡെര്‍മ
മണ്ണില്‍ സ്വാഭാവികമായി കാണുന്ന ചിലയിനം കുമിളുകള്‍ക്കു രോഗകാരികളായ
കുമിളുകളെ നശിപ്പിക്കുവാന്‍ കഴിവുണ്ട്. ട്രൈക്കോഡെര്‍മ, പെനിസീലിയം,
ആസ്പര്‍ജില്ലസ്, ഗ്ലയോക്ലേഡിയം തുടങ്ങിയ ഇനങ്ങള്‍ക്ക് ഈ കഴിവുള്ളതായി
തെളിയിച്ചിട്ടുണ്ട്. ഇവയില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്
ട്രൈക്കോഡെര്‍മ. വ്യത്യസ്തമായ പരിതസ്ഥിതിയിലും കാലാവസ്ഥയിലും ഈ കുമിള്‍
വളരുന്നു. വിളകള്‍ക്ക് ഒരു വിധത്തിലും ഇവ ഹാനികരമായി
പ്രവര്‍ത്തിക്കുന്നില്ല. എന്നുമാത്രമല്ല, ഇവയുടെ പ്രവര്‍ത്തനം മണ്ണിന്‍റെ
ആരോഗ്യത്തിനും ചെടികളുടെ വളര്‍ച്ചയ്ക്കും സഹായകരമാണെന്നും കണ്ടിട്ടുണ്ട്.
മിക്ക കുമിള്‍രോഗങ്ങളെയും ഫലപ്രദമായി നിയന്ത്രിക്കുവാനുള്ള കഴിവുള്ളതാണ്.
ട്രൈക്കോഡെര്‍മ ജൈവവളത്തോടൊപ്പമാണ് ഉപയോഗിക്കേണ്ടത്. ഇത്
ട്രൈക്കോഡെര്‍മയുടെ വളര്‍ച്ചയ്ക്കും ദീര്‍ഘകാലം മണ്ണില്‍ വസിച്ച്
പ്രവര്‍ത്തിക്കുന്നതിനും സഹായകരമാണ്. വേപ്പിന്‍പിണ്ണാക്ക്
ട്രൈക്കോഡെര്‍മയുടെ വളര്‍ച്ചയെ ഏറെ ത്വരിതപ്പെടുത്തുന്നതിനാല്‍
ചാണകപ്പൊടിയോടൊപ്പം ഇല കലര്‍ത്തി ഉപയോഗിക്കുന്നതു വളരെ പ്രയോജനകരമാണ്.
സ്യൂഡോമോണസ്
രോഗനിയന്ത്രണത്തിന് ഫലവത്തായ സ്യുഡോമോണസ് പലരീതിയില്‍ മണ്ണിലും
ചെടിയിലും വേരുപടലത്തിന് ചുറ്റുമുള്ളമണ്ണിലും പ്രവര്‍ത്തിച്ച് രോഗാണുക്കളെ
നശിപ്പിക്കുന്നു. ഇവ അണുക്കള്‍ക്ക് മാരകമായ പൈല്യൂട്ടിയോറിന്‍,
ഫീനാസീന്‍സ്, ഊമൈസിന്‍, ട്രൊപ്പലോണ്‍, പൈക്കോസയനില്‍ മുതലായ
ആന്‍റിബയോട്ടിക്കുകള്‍ ഉത്പാദിപ്പിക്കുന്നു. രോഗാണുക്കള്‍ക്ക് ഇരുമ്പ്
ലഭ്യമാകാത്ത രീതിയില്‍ സൈടറോഫോര്‍ എന്ന രാസവസ്തു ഉത്പാദിപ്പിക്കുകയും
ഇതിന്‍റെ പ്രവര്‍ത്തനത്താല്‍ രോഗാണുക്കള്‍ക്ക് ഇരുമ്പിന്‍റെ ലഭ്യതകുറയുകയും
തത്ഫലമായി അവയുടെ നശീകരണം സാദ്ധ്യമാവുകയും ചെയ്യുന്നു. കോശഭിത്തികള്‍
ലയിപ്പിക്കുവാന്‍ കഴിവുള്ള എന്‍സൈമുകള്‍ ഉണ്ടാക്കാനുള്ള കഴിവ്
സ്യുഡോമോണസിനുണ്ട്. ഉദാഹരണത്തിന് കുമിളുകളുടെ കോശങ്ങളിലെ പ്രധാനഘടകമായ
കൈറ്റിന്‍ എന്ന പദാര്‍ത്ഥം വിഘടിപ്പിക്കുവാന്‍ കഴിവുള്ള 'കൈറ്റിനേസ്" എന്നഎന്‍സൈം പല സ്യുഡോമോണസുകളും ഉത്പാദിപ്പിക്കുന്നു. ഈ സൂക്ഷ്മാണു ചെടിയുടെ
പ്രതലങ്ങളിലും ഉള്ളിലും ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കള്‍ ചെടികളുടെ
ആന്തരികമായ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. ചെടികളുടെ വളര്‍ച്ചയെ
ഉത്തേജിപ്പിക്കുന്ന ഇന്‍ഡോള്‍ അസറ്റിക് ആസിഡ് (കഅഅ), സൈറ്റോ കൈനിന്‍ മുതലായ
ഹോര്‍മോണുകളും സ്യൂഡോമോണസ് ഉത്പാദിപ്പിക്കുന്നതിലൂടെ തണ്ടിന്‍റെയും
വേരിന്‍റെയും വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെടിയുടെ വളര്‍ച്ചയെ
സഹായിക്കുകയും ചെയ്യുന്നു.
No comments:
Post a Comment